പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: നീരവ് മോദിയുടേയും മെഹുല്‍ ചോക്സിയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടി രൂപ വെട്ടിച്ച വജ്രവ്യാപാരി നീരവ് മോദിയുടെയും അമ്മാവനും ഗീതാഞ്ജലി ഗ്രൂപ്പ് ഉടമസ്ഥനുമായ മെഹുല്‍ ചോക്സിയുടെയും സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. മോദിയുടെ 94.52 കോടിയുടെ സ്വത്തുക്കളും ഒമ്പത് അത്യാഢംബര കാറുകളുമാണ് പിടിച്ചെടുത്തത്.
നീരവിന്റെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും 145 കോടി രൂപ നിക്ഷേപമുള്ള അക്കൗണ്ടുകളാണ് കണ്ടുകെട്ടിയിട്ടുണ്ട്. ചോക്സിയുടെ 86.72 കോടിയുടെ മ്യൂച്ച്വല്‍ ഫണ്ടുകളും ഓഹരികളുമാണ് മരവിപ്പിച്ചിരിക്കുന്നത്. ബാക്കി 7.8 കോടിയുടെ ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും നീരവ് മോദിയുടേതാണ്.
റോള്‍സ് റോയ്സ് ഗോസ്റ്റ്, മെഴ്സിഡസ് ബെന്‍സ്, പോര്‍ഷെ പനാമെറ, മൂന്നു ഹോണ്ട കാറുകള്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ എന്നിവയാണ് പിടിച്ചെടുത്ത കാറുകള്‍. രാജ്യത്തിന്റെ വിവിധ 17 സ്ഥലങ്ങളിലായി എന്‍ഫോഴ്സ്മെന്റ് ബുധനാഴ്ച പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്തുക്കള്‍ മരവിപ്പിച്ചത്.
സ്വര്‍ണ, വജ്രാഭരണങ്ങളായി 10 കോടിയുടെ വസ്തുക്കള്‍ ഇവിടെനിന്നു പിടിച്ചെടുത്തു.
പി.എന്‍.ബിയില്‍ നിന്ന് വായ്പ എടുത്ത ശേഷം ഇരുവരും വിദേശത്തേക്ക് മുങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha