എന്റമ്മോ ഇതൊരു വല്ലാത്ത കൂട്ടത്തല്ലാ... കുട്ടികളുടെ വഴക്ക് തീര്‍ക്കാനായി സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...
കുട്ടികളുടെ വഴക്ക് തീര്‍ക്കാനായി സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തി. പിന്നെ സംഭവിച്ചത് ഒരു ഒന്നൊന്നര പുകിലായിരുന്നു.. സ്കൂളിലെ മൂന്നാം ക്ലാസുകാരായ രണ്ടു കുട്ടികള്‍ തമ്മിലാണ് സ്കൂളില്‍വെച്ച് ചെറിയ വഴക്ക് തുടങ്ങി വച്ചത്. തുടര്‍ന്ന് ഒരു കുട്ടി ഇതു വീട്ടില്‍ചെന്ന് പറയുകയും ഇതേ തുടര്‍ന്ന് ആ കുട്ടിയുടെ അമ്മയും മുത്തശിയും സ്കൂളിലെത്തി മറ്റേക്കുട്ടിയെ വഴക്ക് പറഞ്ഞു ഒരു അടിയും പാസാക്കി മടങ്ങുകയും ചെയ്തു.
അടി കിട്ടിയ കുട്ടിയുടെ വീട്ടുകാര്‍ സ്കൂളിലെത്തി പരാതിപ്പെട്ടതോടെ ഇരു വീട്ടുകാരെയും അധികൃതര്‍ വിളിച്ചു വരുത്തുകയായിരുന്നു. പ്രശ്നം തീര്‍ക്കാനായി വ്യാഴാഴ്ച രാവിലെ സ്കൂളില്‍ യോഗം ചേരാനായി എത്തിയ ഇരു വീട്ടുകാരും കുട്ടികളുടെ വഴക്ക് കയ്യാങ്കളിയില്‍ എത്തിക്കുകയായിരുന്നു.
മണ്ണു വാരിയെറിയലും, ചെരിപ്പേറും, ചവിട്ടിക്കുത്തും. കാര്യങ്ങള്‍ ആകെ കൈവിട്ടതോടെ പോര്‍വിളിയും കൂട്ടത്തല്ലും അവസാനിപ്പിക്കാന്‍ ഒടുവില്‍ പോലീസിനെ വിളിക്കേണ്ടി വന്നു. കന്നഡയിലെ അങ്കോല താലൂക്കിലെ സര്‍ക്കാര്‍ സ്കൂളിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
https://www.facebook.com/Malayalivartha