ബാഗ്ദാദിലെ ഇന്ത്യന്‍ നയന്ത്രകാര്യാലയത്തിന് സിആര്‍പിഎഫ് കമാന്‍ഡോസിന്റെ സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന
ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ ഇന്ത്യന്‍ നയന്ത്രകാര്യാലയത്തിന് സിആര്‍പിഎഫ് കമാന്‍ഡോസിന്റെ സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് സിആര്‍പിഎഫിനെ ബാഗ്ദാദിലേക്ക് അയക്കാന്‍ ആഭ്യന്തരമന്ത്രാലയം തയാറെടുക്കുന്നത്.
ഇറാക്കില്‍ ഭീകരരുടെ വലിയ ഭീഷണിയാണ് നിലനില്‍ക്കുന്നത്. നമ്മുടെ സേനയെ ഉപയോഗിച്ച് നയന്ത്രകാര്യാലയം സംരക്ഷിക്കാണ് തീരുമാനം ആഭ്യന്തരമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. മൂന്നു വര്‍ഷത്തേക്കാണ് സിആര്‍പിഎഫിനെ നിയോഗിക്കുന്നത്. എംബസിക്കു സുരക്ഷ ഒരുക്കുക മാത്രമല്ല നയതന്ത്ര ഉദ്യോഗസ്ഥര്‍ പോകുന്ന ഇടങ്ങളിലും ഇവര്‍ക്ക് സുരക്ഷ ഒരുക്കും.
https://www.facebook.com/Malayalivartha