വിനോദയാത്രയ്ക്ക് എത്തിയ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഹോട്ടലിൽ മുറിയെടുത്തു... യുവതിയുടെ കുളിമുറിക്കരികിൽ നിന്ന വ്യവസായിയുടെ കൺട്രോൾ പോയി... പിന്നെ സംഭവിച്ചത്...
കുളിക്കുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ മൊബൈലിൽ പകര്‍ത്തിയതിന് വമ്പൻ വ്യവസായി പിടിയിൽ. ചെന്നൈ സ്വദേശിയായ ഇരുപത്തിയൊമ്പത് വയസുകാരന് ദീപക്ക് ബോറയാണ് ദില്ലിയിലെ ഹോട്ടലില്‍ അറസ്റ്റിലായത്. റാഞ്ചിയില്‍ നിന്നും വിനോദയാത്രയുടെ ഭാഗമായി 140 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു.
ഇവിടെ തന്നെ മറ്റൊരു മുറിയില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ദീപക്കും താമസിച്ചിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടി മുറിയിലെ കുളിമുറിയില്‍ കുളിക്കുവാന്‍ എത്തിയപ്പോള്‍ വെന്റിലേഷന് ജനാലകളുടെ അടുത്തുകൂടി ഒരാള്‍ മാറുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു.
ഇയാളുടെ പക്കല്‍ മൊബൈല്‍ ഫോണും കണ്ടതോടെ പെണ്‍കുട്ടി ഉച്ചത്തില്‍ ബഹളം വച്ച് സുഹൃത്തുക്കളേയും അദ്ധ്യാപകരേയും അറിയിക്കുകയായിരുന്നു.ഇവര്‍ ഹോട്ടല്‍ അധികൃതരുടെ സഹായത്തോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ദില്ലിയിലെ കീര്‍ത്തി നഗറിലെ ജാഗിര്‍ എന്ന ഹോട്ടലിലാണ് സംഭവം നടന്നത്.
https://www.facebook.com/Malayalivartha