നീരവ് മോദിയുടെ ജ്വല്ലറി ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് പ്രിയങ്ക ചോപ്ര പിന്മാറി
പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയുടെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് ബോളിവുഡ് നടിയും മോഡലുമായ പ്രിയങ്ക ചോപ്ര പിന്മാറി. ജ്വല്ലറിയുമായുള്ള പരസ്യകരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച് പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസം നിയമവിദഗ്ധരുടെ ഉപദേശം തേടിയിരുന്നു. ഇതിന് പിന്നാലെ പരസ്യകരാറില്‍ നിന്ന് പിന്മാറുകയായിരുന്നു.
2017 ജനുവരി മുതലാണ് മൂന്നുവർഷത്തെ കോൺഡ്രാക്ട് അടിസ്ഥാനത്തിൽ പ്രിയങ്ക ചോപ്ര നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറാകുന്നത്. പുതിയ സംഭവങ്ങളുടെ സാഹചര്യത്തിലാണ് താരത്തിന്റെ പിന്മാറ്റം.
https://www.facebook.com/Malayalivartha