ചീഫ് സെക്രട്ടറിക്ക് മർദ്ദനം: അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ പോലീസ് റെയ്ഡ്
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ പോലീസ് റെയ്ഡ്. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആം ആദ്മി എംഎൽഎമാർ മർദ്ദിച്ചെന്ന പരാതിയിലാണ് പോലീസ് നടപടി. 150 പോലീസുകാര്‍ ആണ് റെയ്ഡിനായി എത്തിയത്.
മുഖ്യമന്ത്രിയുടെ വസതിയിലെ ജോലിക്കാരെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്ത പോലീസ് സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷമാണ് മടങ്ങിയത്. മുഖ്യമന്ത്രിയെ അവഹേളിക്കാനും അപമാനിക്കാനും ഉദ്ദേശിച്ചാണ് പൊലീസുകാര്‍ പരിശോധന നടത്തിയതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ആദ്യമായാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ ഡൽഹി പോലീസ് തെരച്ചില്‍ നടത്തുന്നത്.
അതേസമയം പോലീസ് നടപടിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. ചീഫ് സെക്രട്ടറിയുടെ പരാതിയിൽ എന്‍െറ വസതിയിലേക്ക് ഒരു വന്‍ പൊലീസ് പടയെ അയച്ചു. ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ എപ്പോഴാണ് ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha