വിവാഹ ദിവസം വധു പ്രസവിച്ചു... ഒന്നും മനസ്സിലാകാതെ ഭര്‍ത്താവും ബന്ധുക്കളും
വിവാഹദിവസം തന്നെ വധു ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. സംഭവത്തില്‍ ഭര്‍ത്താവും ബന്ധുക്കളും ഞെട്ടിയെങ്കിലും ഭാര്യയ്ക്കെതിരെ ഭര്‍ത്താവ് കേസ് നല്‍കുകയും ചെയ്തു. ഭാര്യക്കെതിരെ വഞ്ചന കുറ്റത്തിന് ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ എത്തി കേസ് നല്‍കിയത്. തന്നെ വധുവും കുടുംബവും ചതിച്ചെന്നും യുവതിയെ മാതാപിതാക്കള്‍ തിരിച്ച് കൊണ്ടുപോകണമെന്നുമാണ് വരന്റെ ആവശ്യം.
ഉത്തര്‍ പ്രദേശിയെ ഉനാവോ ജില്ലയിസെ ജാര്‍ഗോണ്‍ എന്ന ഗ്രാമത്തിലാണ് സംഭവം. ഫെബ്രുവരി 20നാണ് വിവാഹം നടക്കുന്നത്. വധു ഗൃഹത്തിലെ ആചാരങ്ങള്‍ പൂര്‍ത്തിയാക്കി വധുവുമായി വരനും സംഘവും തങ്ങളുടെ ഗ്രാമമായ സാകന്‍ മുസല്‍മാനിലേക്ക് മടങ്ങി.
എന്നാല്‍ അവിടെ വച്ച് വധുവിന് വയറുവേദന അനുഭവപ്പെട്ടു. ഇത് പരിശോധിച്ച അയല്‍വാസികളായ സ്ത്രീകളാണ് പ്രസവവേദനയാണ് വധുവിന് എന്ന് കണ്ടെത്തിയത്. വൈകാതെ നവവധു ഒരു ആണ്‍കുട്ടിക്ക് ജന്മം നല്കി. ഇതോടെ താന്‍ വഞ്ചിക്കപ്പെട്ടു എന്ന് അറിഞ്ഞ വരന് പോലീസിനെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha