സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോയി; പിന്നെ കണ്ടത് പെൺകുട്ടി കത്തുന്ന ശരീരവുമായി ഓടുന്ന കാഴ്ചയും; നടുക്കം വിട്ടുമാറാതെ നാട്ടുകാർ
പട്ടാപ്പകൽ പതിനെട്ടുവയസുകാരിയെ നടുറോഡിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊന്നു. ഉത്തർപ്രദേശിൽ ലക്നൗവിൽ നിന്നും 100 കിലോ മീറ്റർ അകലെ ഉന്നാവോ ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. വീട്ടിൽ നിന്നും സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് സൈക്കിളിൽ പോകുകയായിരുന്നു പെൺകുട്ടി. പെട്ടെന്നായിരുന്നു അത് വഴി വന്ന അഞ്ജാത സംഘം പെൺകുട്ടിയെ ആക്രമിച്ചത്. പെൺകുട്ടി കത്തുന്ന ശരീരവുമായി 100മീറ്ററോളം ഓടി. അതിനുശേഷമായിരുന്നു മരണം. ഗ്രാമത്തിനടുത്തെ പാടത്തുനിന്നുമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അതിനടുത്തുനിന്നും മണ്ണെണ്ണ കൊണ്ടു പോകാൻ ഉപയോഗിക്കുന്ന പാത്രവും കിട്ടിയിട്ടുണ്ട്.
പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ആക്രമത്തിൽ ഒന്നിൽ കൂടുതൽ ആൾക്കാരുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പെൺകുട്ടിയെ കത്തിച്ച് കൊലപ്പെടുത്തിയ സംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha