'ജിയോ' ആശയത്തിന് പിന്നില്‍ താനല്ല !; വെളിപ്പെടുത്തലുമായി മുകേഷ് അംബാനി രംഗത്ത്
പുതിയൊരു വെളിപ്പെടുത്തലുമായി മുകേഷ് അംബാനി രംഗത്ത്. ജിയോ ആശയത്തിന് പിന്നില്‍ മകള്‍ ഇഷ അംബാനിയാണെന്നാണ് മുകേഷ് അംബാനി വെളിപ്പെടുത്തിയിരിക്കുന്നത്. 2011-ല്‍ മകള്‍ ഇഷയാണ് ജിയോ എന്ന ആശയം വ്യക്തമാക്കിയത്.
ആ കാലയളവില്‍ മകള്‍ യുഎസ്സില്‍ പഠിക്കുകയായിരുന്നു. വെക്കേഷന് വിട്ടില്‍ എത്തിയപ്പോഴാണ് തന്റെ മനസ്സിലേക്ക് ജിയോ എന്ന ആശയം മകള്‍ എത്തിച്ചതെന്നാണ് അംബാനി വ്യക്തമാക്കിയിരിക്കുന്നത്.
കോഴ്സ് സംബന്ധിച്ച് കുറച്ച് വര്‍ക്കുകള്‍ ചെയ്തു തീര്‍ക്കാന്‍ കൂടിയാണ് മകള്‍ വീട്ടിലെത്തിയത്. വീട്ടിലെ ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് അവള് വര്‍ക്ക് ചെയ്തിരുന്നത്. എന്നാല്‍ വീട്ടിലെ ഇന്റര്‍നെറ്റ് വളരെ മോശമെന്നായിരുന്നു അവള് പറഞ്ഞിരുന്നത്. ഇന്നത്തെ കാലത്ത് എല്ലാം ഡിജിറ്റലാണെന്ന് മകന് ആകാശ് പറഞ്ഞതും എന്നെ ചിന്തിപ്പിച്ചുവെന്ന് അംബാനി പറഞ്ഞു.
അവര്‍ രണ്ടു പേരുമാണ് ഇന്നത്തെ യുഗത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റന്നെറ്റാണ് എല്ലാമെന്നും ഇന്ത്യ അതില്‍ പുറകിലാകാന്‍ പാടില്ലെന്നും എന്നെ ചിന്തിപ്പിച്ചത്. ടെലികോം രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ് ജിയോ. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനും ജിയോയ്ക്ക് സാധിച്ചു. 2016 സെപ്റ്റംബറിലാണ് ജിയോ വിപണിയില്‍ രംഗപ്രവേശനം ചെയ്യുന്നത്.
https://www.facebook.com/Malayalivartha