Widgets Magazine
26
Apr / 2018
Thursday
Forex Rates:

1 aed = 18.24 inr 1 aud = 50.66 inr 1 eur = 81.62 inr 1 gbp = 93.43 inr 1 kwd = 223.08 inr 1 qar = 18.41 inr 1 sar = 17.87 inr 1 usd = 67.00 inr

പത്തൊമ്പതാം വയസിൽ സഹോദരിക്ക് വേണ്ടി ഡല്‍ഹി എയിംസില്‍ ഡോക്ടറായി; വൈദ്യശാസ്ത്രത്തിലെ അറിവ് ആരെയും അമ്പരപ്പിക്കുന്നത്! ഒടുവിൽ അഞ്ച് മാസങ്ങൾക്ക് ശേഷം പുറത്തായത്...

16 APRIL 2018 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൊരഖ്‌പൂരിലെ കൂട്ട ശിശുമരണത്തില്‍ നിന്നും നൂറുകണക്കിന് കുരുന്നുകളെ രക്ഷിച്ചു ; പിന്നാലെ യോഗി ആദിത്യനാഥിന്റെ ഭീഷണിയും ; എട്ടുമാസത്തിനു ശേഷം ഡോ.കഫീല്‍ ഖാന് ജാമ്യം

മമത ശൂര്‍പ്പണഖയാണ്. ശൂര്‍പ്പണഖയെ കൊല്ലാന്‍ രാമലക്ഷ്മണന്‍മാര്‍ ഈ ഭൂമിയില്‍ അവതരിച്ചു കഴിഞ്ഞു. അവരാണ് നരേന്ദ്ര മോദിയും അമിത് ഷായും ; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് അശ്ലീല വീഡിയോ അയച്ച വൈദികനായ വൈസ്പ്രിന്‍സിപ്പല്‍ ജയിലിലായി; അറസ്റ്റ് ചെയ്തത് പോസ്‌ക്കോ നിയമപ്രകാരം

നോട്ട്‌നിരോധനം പോലെ മറ്റൊരു ഇടിത്തീയുമായി കേന്ദ്രസര്‍ക്കാര്‍ വരുന്നു... പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ആലോചന

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു കുറ്റകാകരന്‍ ; വിധി പറയുന്നതിന്റെ ഭാഗമായി ജോധ്പൂർ കനത്ത സുരക്ഷയിൽ

ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ അഞ്ചു മാസത്തോളം ഡോക്ടര്‍ ആയി ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അദ്‌നാന്‍ ഖുറം (19) ആണ് അറസ്റ്റിലായത്. രക്താര്‍ബുദം ബാധിച്ച സഹോദരിയുടെ ചികിത്സയ്ക്കായി എയിംസില്‍ എത്തിയ ഖുറം ചികിത്സ വേഗത്തിലാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയതെന്ന് പോലീസ് പറയുന്നു.

എന്തായാലും വൈദ്യശാസ്ത്രത്തിലെ ഖുറമിന്റെ അറിവ് പോലീസിനെ പോലും അമ്ബരപ്പിച്ചു കളഞ്ഞു. എയിംസിലെ വിവിധ വിഭാഗങ്ങളിലെ മേധാവികളുടെയും ഡോക്ടര്‍മാരുടെയും പേരുകള്‍ ഇയാള്‍ക്ക് മനഃപ്പാഠമായിരുന്നു. ഡോക്ടര്‍മാര്‍ക്കു മാത്രം വിതരണം ചെയ്യുന്ന ഡയറിയും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു.

ജാമിയ നഗറിലെ ബട്‌ല ഹൗസിലാണ് ഖുറം താമസിച്ചിരുന്നത്. എയിംസിലെ ഡോക്ടര്‍മാക്കും സുഹൃത്തുക്കള്‍ക്കും വ്യാജ പേരും വിലാസവുമാണ് ഖുറം നല്‍കിയിരുന്നത്. എന്നാല്‍ ശനിയാഴ്ച നടന്ന ഡോക്ടര്‍മാരുടെ മാരത്തണില്‍ ചില ഡോക്ടര്‍ക്കു തോന്നിയ സംശയം ഖുറമിന്റെ നാടകം മുഴുവന്‍ പൊളിച്ചുകളഞ്ഞു. ഡോക്ടര്‍മാരുടെ ചോദ്യത്തോട് പരസ്പര വിരുദ്ധമായി പ്രതികരിച്ച്‌ ഖുറമിനെ അവര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഡോക്ടര്‍ ആകാന്‍ ഏറെ ആഗ്രഹിച്ചിരുന്ന ഖുറം തന്റെ സ്വപ്നസാക്ഷാത്കാരത്തിന് എയിംസിനെ തെരഞ്ഞെടുക്കുകയായിരുന്നു. സഹോദരിയുടെ ചികിത്സയോടൊപ്പം ഡോക്ടര്‍മാരുമായി അടുത്തിടപഴകാനും ഖുറം അവസരം വിനിയോഗിച്ചു. എന്നാല്‍ ഖുറമിന്റെ പെരുമാറ്റത്തില്‍ നേരത്തെ സംശയം തേന്നിയിരുന്നുവെന്നും നാളുകളായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നും ആര്‍ഡിഎ പ്രസിഡന്റ് ഹര്‍ജിത് സിംഗ് പറഞ്ഞു.

ലാബ് കോട്ടും സ്‌റ്റെതസ്‌കോപ്പും ധരിച്ച്‌ ഏതു സമയവും ആശുപത്രിയിലെ വാര്‍ഡുകളില്‍ കൂടി കറങ്ങിനടക്കുകയായിരുന്നു ഖുറം. അന്വേഷിക്കുന്നവരോട് താന്‍ ജൂനിയര്‍ ഡോക്ടര്‍ ആണെന്നും ജൂണിയര്‍ റസിഡന്റ് ഡോക്ടര്‍ ആണെന്നും അണ്ടര്‍ഗ്രാജ്വേറ്റ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമാണെന്നൊക്കെയാണ് ഖുറം മറുപടി നല്‍കിയിരുന്നത്.  വാട്‌സ്‌ആപ് ഗ്രൂപ്പുകളിലും സജീവമായിരുന്നു. കോട്ടും സ്‌റ്റെതസ്‌കോപ്പും ധരിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയ നേതാക്കളും ഒത്തുള്ള ചിത്രങ്ങളുമുണ്ട്.

എയിംസില്‍ 2000 ഓളം റസിഡന്റ് ഡോക്ടര്‍മാരുണ്ട്. ഇവരില്‍ പലര്‍ക്കും തമ്മില്‍ പരിചയം പോലുമില്ല. ഈ സാഹചര്യമാണ് ഖുറം മുതലെടുത്തത്. ഖറുമിനെതിരെ ഐ.പി.സി സെക്ഷന്‍ 419, 468 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ റോമില്‍ ബന്നിയ പറഞ്ഞു. ഇയാള്‍ക്ക് മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പോലീസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് ലീഗയുടെ കഥ... ഇലിസയുടെയും നീതിയുടെയും കണ്ണുനീർ; കൂടപ്പിറപ്പിന്റെ വേർപാടിൽ ഉരുകുന്ന ലിത്വാനിയക്കാരിയായ ഇലിസ മലയാളിവാർത്തയോട് മനസ് തുറക്കുന്നു...  (3 hours ago)

കത്രീനയുടെ പാട്ടും ഐശ്വര്യയുടെ ചുവടും കടമെടുത്ത് അഭിഷേക്  (4 hours ago)

കേരളത്തിലെ ആരാധകരെ തേടി സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തുന്നു  (5 hours ago)

സ്വന്തം മക്കളെയും മാതാ പിതാക്കളെയും കൊലപ്പെടുത്തിയ കേസ്... പ്രതി സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; കൊലപാതകം നടത്തിയത് ആരുടെയും പ്രേരണയിലല്ലെന്ന് സൗമ്യ  (5 hours ago)

എങ്ക വീട്ടു മാപ്പിളൈ... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫൈനലിലെത്തിയ സുസാന്ന  (5 hours ago)

ചടങ്ങില്‍ വിശാല്‍ പങ്കെടുത്തത് തിരുവിന് വേണ്ടിയാണോ അതോ വരുവിന് വേണ്ടിയാണോ; ഓഡിയോ ലോഞ്ചില്‍ വിശാലിന് ട്രോള്‍  (6 hours ago)

മലയാള സിനിമ പുത്തന്‍ തലമുറയെ വഴിതെറ്റിക്കുകയാണെന്ന് ജി.സുധാകരന്‍; ഇത്തരക്കാര്‍ ചാര്‍ളി ചാപ്ലിനെ പോലുള്ള പ്രതിഭകളെ കണ്ട് പഠിക്കണം  (6 hours ago)

നിയന്ത്രണം വിട്ട പി​ക്ക​പ്പ്‌​വാ​ൻ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം  (7 hours ago)

കളമശ്ശേരിയില്‍ യുവാവിന്റെ കാൽ വെട്ടിയ സംഭവം; ആരോപണങ്ങൾക്കൊടുവിൽ ഒന്നാം പ്രതി അറസ്റ്റിൽ  (8 hours ago)

കബനി നദിയിൽ പിതാവിനും മക്കൾക്കും ദാരുണാന്ത്യം  (8 hours ago)

വർണ്ണവിസ്മയങ്ങൾ തീർത്ത് കുടമാറ്റത്തിനു തുടക്കമായി; പൂരലഹരിയിൽ മനംമറന്ന് പൂരപ്രേമികൾ    (8 hours ago)

സംസ്ഥാനത്ത് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം  (9 hours ago)

ഏറെ നാളായി ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിയമിതനാകും.  (9 hours ago)

'' അഹല്യ ഹെറിറ്റേജ് വില്ലേജ്'' എന്ന സാംസ്കാരിക കേന്ദ്രം  (9 hours ago)

ജിദ്ദയിൽ മലയാളി ജോലി സ്ഥലത്ത് മരിച്ച നിലയിൽ  (9 hours ago)

Malayali Vartha Recommends