സംസ്ഥാനത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ്... പരീക്ഷയ്ക്കായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 800 രൂപ വീതം വാങ്ങിയ ശേഷം പരീക്ഷ നടത്തിപ്പുകാര്‍ മുങ്ങിയെന്നാണ് പരാതി
സംസ്ഥാനത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ്. പരീക്ഷയ്ക്കായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 800 രൂപ വീതം വാങ്ങിയ ശേഷം പരീക്ഷ നടത്തിപ്പുകാര്‍ മുങ്ങിയെന്നാണ് പരാതി. ആര്‍ബിഐയുടെ വെബ്സൈറ്റിലാണ് അപേക്ഷിക്കാനുള്ള ലിങ്ക് വന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
2017 മെയ് മാസത്തിലെ തൊഴില്‍ പ്രദ്ധീകരണങ്ങളില് ആര്‍ബിഐയിലെ ഗ്രേഡ് ബി മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നതായി പരസ്യം നല്‍കിയാണ് തട്ടിപ്പിനു തുടക്കമായത്. ആര്‍ബിഐയുടെ വെബ്സൈറ്റ് അഡ്രസ് തന്നെയാണ് തട്ടിപ്പിനുപയോഗിച്ചത് .800 രൂപ വീതം അപേക്ഷാ ഫീസായി വാങ്ങി. കേരളത്തില്‍ തിരുവനന്തപുരം കൊല്ലം എന്നിവിടങ്ങളിലായിപരീക്ഷയും നടത്തി. ഓഗസ്റ്റ് ഒന്നിന് തെരഞ്ഞെടുക്കപ്പെട്ട 147 പേരെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്റര്‍വ്യൂവും നടത്തി. ചെന്നൈയിലെ ആര്‍ബിഐ സ്റ്റാഫ് കോളേജില്‍ ട്രെയിനിംഗിനായി എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് അപേക്ഷകര്‍ക്ക് മനസിലായത്..
രണ്ട് ലക്ഷത്തിലധികം പേര് പരീക്ഷ എഴുതിയതായാണ് കരുതപ്പെടുന്നത്..16 കോടി രൂപ തട്ടിപ്പിലൂടെ അഞ്ജാത സംഘം തട്ടിയെടുത്തെന്നാണ് സൂചന..രാജ്യവ്യാപകമായി നടന്ന തട്ടിപ്പിന് ഇരയായവര്‍ക്ക് പരസ്പരം അറിയില്ലെന്നതാണ് മറ്റൊരു പ്രശ്നം.
കേരളത്തില്‍ തട്ടിപ്പിനിരയായ ഉദ്യാഗാര്‍ത്ഥികള്‍ എന്‍ കെ പ്രേമചന്ദ്രന് എംപി വഴി സിബിഐയ്ക്കും റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ക്കും പരാതി നല്കി.
https://www.facebook.com/Malayalivartha