നിയന്ത്രണരേഖയില്‍ പാക് വെടിവയ്പില്‍ പരിക്കേറ്റ ജവാന് മരിച്ചു
ജമ്മു കാഷ്മീര്‍ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് വെടിവയ്പില്‍ പരിക്കേറ്റ ജവാന് മരിച്ചു. ഹവില്‍ദാര്‍ ചരണ്‍ജീത് സിംഗ്(42) ആണ് ജമ്മു സൈനിക ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്. സൈനിക വക്താവ് മരണവിവരം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറിലുണ്ടായ വെടിവയ്പിലാണു ചരണ്ജീതിനു പരിക്കേറ്റത്. ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച മരിച്ചു. രജൗരി ജില്ലയിലെ നൗഷേര സ്വദേശിയാണു ചരണ്‍ജീത്. ഇതോടെ ഈ വര്‍ഷം പാക് വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 650 കവിഞ്ഞു. ഇതില്‍ പതിനാറുപേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്.
https://www.facebook.com/Malayalivartha