അമ്മയുടെ മുലപ്പാൽ മാധുര്യം നുകരേണ്ട പ്രായത്തിൽ കഴുകൻ കണ്ണുകൾ വട്ടമിട്ട് പാറി... താരാട്ട് കേട്ടുറങ്ങിയ പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പിച്ചി ചീന്തി... കാമകൊതി തീർന്നിട്ടും ജീവിക്കാൻ അനുവദിക്കാതെ നിലത്തെറിഞ്ഞു കൊലപ്പെടുത്തി...
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് പിഞ്ചുകുഞ്ഞിനെ നേരെ വീണ്ടും ആക്രമണം.മധ്യപ്രദേശില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ 21 കാരന് അറസ്റ്റില്‍. കുഞ്ഞിനെ മാതാപിതാക്കളുടെ അടുത്തുനിന്നും എടുത്തുകൊണ്ടുപോയി 50 മീറ്റർ മാറി ഒഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. ബലൂൺ കച്ചവടക്കാരായ കുട്ടിയുടെ മാതാപിതാക്കൾ രാജ്വാഡ കോട്ടയുടെ വെളിയിൽ കിടന്നുറങ്ങുകയായിരുന്നു.
പ്രതിയും ഇവർക്കൊപ്പമാണ് കിടന്നുറങ്ങിയിരുന്നത്. സംഭവ ദിവസം പുലർച്ചെയോടെ സുനിൽ കുട്ടിയെ തോളിൽ എടുത്തുകൊണ്ട് പോകുകയും പീഡിപ്പിക്കുകയുമായിരുന്നു. കുഞ്ഞിനെ എടുത്തു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. തുടർന്നാണ് സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയോടെ ഒരു കടയുടെ മുന്നിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ തലയിൽ മുറിവ് ഉണ്ടായിരുന്നു. പീഡിപ്പിച്ച ശേഷം കുഞ്ഞിനെ നിലത്തെറിഞ്ഞെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha