ഗുഡ്ക അഴിമതിക്കേസ് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി ഡി.വിജയഭാസ്‌കര്‍, ഡിജിപി രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരായ ഗുഡ്ക അഴിമതിക്കേസ് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. പുകയില ഉത്പന്നങ്ങള്‍ അനധികൃതമായി വില്‍പ്പന നടത്തുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് സിബിഐ അന്വേഷണം. ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകന്‍, പൊതുപ്രവര്‍ത്തകന്‍ കെ.ആര്‍ രാമസ്വാമി എന്നിവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
2017 ജൂലൈയില്‍ ചെന്നൈ റെഡ്ഹില്‍സിലുള്ള എംഡിഎം എന്ന ഗുഡ്ക ബ്രാന്‍ഡിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ തമിഴ്‌നാട്ടിലെ ആരോഗ്യമന്ത്രിയ്ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി വാങ്ങിയ രേഖകള്‍ പിടിച്ചെടുത്തിരുന്നു. 2013ലാണ് തമിഴ്‌നാട്ടില്‍ ഗുഡ്ക നിരോധിച്ചത്.
https://www.facebook.com/Malayalivartha