ആധാർ വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ നിന്ന് ചോർന്നു
രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാർ വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ നിന്നും ചോർന്നതായി റിപ്പോർട്ടുകൾ. ആന്ധ്രാപ്രദേശിൽ ഭവനനിർമ്മാണ പദ്ധതിയ്ക്കായി അപേക്ഷ നൽകിയ ഉപഭോകതാക്കളുടെ വ്യക്തി വിവരങ്ങളാണ് ചോർന്നത്.
പദ്ധതിയ്ക്ക് അർഹരായവരുടെ വിലാസം, തൊഴിൽ, ജാതി, മതം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ആർക്കും സർക്കാർ വെബ്സൈറ്റിൽ നിന്നും കണ്ടെത്താൻ കഴിയുന്ന സ്ഥിതിയിലായിരുന്നു. സംഭവത്തിൽ ഉടൻതന്നെ പരിഹാരമുണ്ടാക്കുമെന്നു കേന്ദ്ര സർക്കാർ അറിയിച്ചു.
https://www.facebook.com/Malayalivartha