സുപ്രീംകോടതി ജഡ്ജിയായി ഇന്ദുമല്‍ഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
സുപ്രീംകോടതി ജഡ്ജിയായി ഇന്ദുമല്‍ഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 .30 ന് ഒന്നാം നമ്ബര്‍ കോടതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുക്കും.
കെ.എം.ജോസഫിനെ തഴഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ന്യായാധിപരില്‍ അമര്‍ഷം പുകയുന്നതിനിടെയാണ് ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഇന്ദുമല്‍ഹോത്രക്കൊപ്പം കൊളീജിയം ശുപാര്‍ശ ചെയ്ത ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. സീനിയോറിറ്റി പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിന്റെ നടപടി.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കെ എം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യണമെന്ന് കൊളീജിയം യോഗത്തില്‍ ആവശ്യം ഉയരാനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇന്ദുമല്‍ഹോത്രയെ ജഡ്ജിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവനില്‍ നിന്നുണ്ടായത്. നേരിട്ട് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ വനിത അഭിഭാഷകയാണ് ഇന്ദുമല്‍ഹോത്ര.
https://www.facebook.com/Malayalivartha