കൊടും കുറ്റവാളികളുടെ പട്ടികയില്‍ സല്മാന് ഖാനും
കേന്ദ്ര വനവകുപ്പിന്റെ കുറ്റവാളി പട്ടികയില്‍ ബോളിവുഡ് താരം സല്മാന് ഖാന്റെ പേരും ഉള്‍പ്പെടുത്തി. മുപ്പത്തിയൊൻപതാം നമ്പറുകാരനായാണ് സല്മാന് ഖാന്റെ പേര് വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജോധ്പൂര്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതാണ് സല്മാന് ഖാനെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്. പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ പട്ടികയില്‍ കൊടും കുറ്റവാളികളുടെ കൂട്ടത്തിലാണ് സല്മാന് ഖാനും എണ്ണപ്പെട്ടിരിയ്ക്കുന്നത്. 1972 ലെ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടക്കപ്പെട്ടവരാണ് സല്‍മാനൊപ്പം പട്ടികയിലുള്ള മറ്റു കുറ്റവാളികള്‍.
https://www.facebook.com/Malayalivartha