പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഡ്രൈവിങ് തടയാന്‍ കര്‍ശന നടപടികളുമായി പൊലീസ്
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഡ്രൈവിങ് തടയാന്‍ കര്‍ശന നടപടികളുമായി ഹൈദരാബാദ് പൊലീസ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 26 കുട്ടികളുടെ മാതാപിതാക്കളെയാണ് ഹൈദരാബാദ് പൊലീസ് ജയിലിലേക്കയച്ചത്. മാര്‍ച്ചില്‍ 20 മാതാപിതാക്കളെയും ഏപ്രിലില്‍ 6 മാതാപിതാക്കളെയുമാണ് കോടതി ഈ കുറ്റത്തിന് ജയിലിലേക്കയച്ചത്. നിര്‍ബന്ധിത കൗണ്‍സിലിങ് പദ്ധതികളും പൊലീസ് ഏര്‍പ്പെടുത്തിയിരുന്നു.
എന്നിട്ടും വണ്ടിയോടിക്കുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണ് പൊലീസ് കടുത്ത നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. അശ്രദ്ധമായ െ്രെഡവിങ് തനിക്ക് മാത്രമല്ല, മററുള്ളവര്‍ക്കും അപകടം വരുത്തുമെന്ന് ബോധവല്‍ക്കരിക്കുകയാണ് ഇത്തരം നടപടികളിലൂടെ ഉദ്ദേശിക്കുന്നതെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
നടപ്പാതയില്‍ കിടന്നുറങ്ങിയ ചെരുപ്പുകുത്തിയെ രാത്രി പാര്‍ട്ടി കഴിഞ്ഞ് കാറോടിച്ച നാല് എന്‍ജിനീയറിങ് വിദ്യര്‍ഥികള്‍ വണ്ടികയറ്റി കൊന്ന സംഭവം കഴിഞ്ഞ ആഴ്ചയാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha