പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനി നല്കിയ ഹര്‍ജി പ്രത്യേക എന്‍.ഐ.എ കോടതി ഇന്ന് പരിഗണിക്കും
രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി നല്കിയ ഹരജി ബംഗളൂരു സ്ഫോടനകേസ് വിചാരണ നടക്കുന്ന പ്രത്യേക എന്‍.ഐ.എ കോടതി ഇന്ന് പരിഗണിക്കും.
കേസില്‍ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുകയാണ് മഅ്ദനി. ഉമ്മയുടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനത്തിനായി ഏപ്രില്‍ 29 മുതല്‍ മേയ് 12 വരെ സന്ദര്‍ശനാനുമതിക്ക് അപേക്ഷ നല്‍കിയത്.
https://www.facebook.com/Malayalivartha