Widgets Magazine
24
May / 2018
Thursday
Forex Rates:

1 aed = 18.60 inr 1 aud = 51.67 inr 1 eur = 79.96 inr 1 gbp = 91.23 inr 1 kwd = 226.34 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി


മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം


ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി


വെടിവയ്പ്പില്‍ ഒരുത്തനെങ്കിലും കൊല്ലപ്പെടണം; സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്


പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ

ബിജെപിക്ക് എവിടെനിന്നാണ് ഈ കള്ളപ്പണം വരുന്നത്? ആദായ നികുതി ഉദ്യോഗസ്ഥര്‍ എവിടെയാണ്? പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന ബി.ജെ.പിക്ക് എവിടെനിന്നാണ് ഈ പണം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കുമാരസ്വാമി

16 MAY 2018 03:09 PM IST
മലയാളി വാര്‍ത്ത

എന്തുമാര്‍ഗത്തിലൂടെയും കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന ബിജെപി കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. പിന്തുണ തേടി ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 100 കോടി രൂപ വരെ വാഗ്ദാനം ചെയ്തുവെന്ന് കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എവിടെനിന്നാണ് ഈ കള്ളപ്പണം വരുന്നത്? ആദായ നികുതി ഉദ്യോഗസ്ഥര്‍ എവിടെയാണ്? പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന ബി.ജെ.പിക്ക് എവിടെനിന്നാണ് ഈ പണം ലഭിച്ചതെന്നും കുമാരസ്വാമി ചോദിക്കുന്നു.

ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറെത്തിയിരുന്നു. ഇത് എംഎല്‍എമാരെ സ്വാധീനിച്ച് ബിജെപി പാളയത്തിലെത്തിക്കാനാണ് എന്നാണ് മറ്റു പാര്‍ട്ടികള്‍ ആരോപിക്കുന്നത്. രണ്ടു പക്ഷത്തുനിന്നും തനിക്ക് ഓഫറുകള്‍ വന്നിരുന്നു. അവയൊന്നും വ്യക്തമാക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. 2004ലും 2005ലും ബി.ജെ.പിക്കൊപ്പം ചേര്‍ന്നതിന്റെ കറുത്തപാട് തന്റെ മേലുണ്ട്. ഇപ്പോള്‍ ദൈവം നല്‍കിയ അവസരം ഉപയോഗിച്ച് ആ തെറ്റ് താന്‍ തിരുത്തുകയാണ്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും കുമാരസ്വാമി പറഞ്ഞു. 

കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ സിദ്ധരാമയ്യ വികാരാധീനനായി. സദ്ഭരണം കാഴ്ചവച്ചിട്ടും കോണ്‍ഗ്രസിനു നേടാനായില്ലെന്നു പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യയുടെ അടുത്ത അനുയായികളായ എംഎല്‍എമാരും കണ്ണീരണിഞ്ഞു. ജെഡിഎസ് എംഎല്‍എമാരെ സ്വകാര്യ റിസോട്ടിലേക്കു മാറ്റി. കര്‍ണാടക പിസിസി പ്രസിഡന്റ് ഡോ.ജി പരമേശ്വരയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഗവര്‍ണര്‍ക്കു മുന്നില്‍ അണിനിരത്തി കോണ്‍ഗ്രസ് ശക്തിപ്രകടനത്തിന് ഒരുങ്ങുന്നു. കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍നിന്ന് 10 എംഎല്‍എമാരും ദള്‍ യോഗത്തില്‍നിന്ന് അഞ്ച് എംഎല്‍എമാരും വിട്ടുനിന്നതായി സൂചന.

ഉത്തരേന്ത്യയില്‍ നിന്നും ആരംഭിച്ച ബി.ജെ.പിയുടെ അശ്വമേധയാത്ര കര്‍ണാടകയില്‍ എത്തിയപ്പോള്‍ നിലച്ചു. അശ്വമേധ യാത്ര തടയുന്ന ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. തൂക്കുസഭ വന്നതില്‍ ജനത്തെ കുറ്റപ്പെടുത്തുന്നില്ല. തെരഞ്ഞെടുപ്പ് ഫലത്തില്‍ പൂര്‍ണ്ണ തൃപ്തിയുമില്ല.

'ഓപറേഷന്‍ കമല്‍' വിട്ടുപോവുക എന്ന പ്രചാരണം വിജയിച്ചു. ബി.ജെ.പി വിട്ടവര്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. ഞങ്ങളില്‍ നിന്ന് ആരെയെങ്കിലും പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ അതുപോലെ തന്നെ ഞങ്ങളും ചെയ്യും. ഇരട്ടിയാളുകളെ പിടിച്ചെടുക്കും. കുതിരക്കച്ചവടത്തിന് പ്രോത്സാഹിപ്പിക്കുന്ന തീരുമാനമെടുക്കരുത് എന്നു മാത്രമാണ് ഗവര്‍ണറോട് ആവശ്യപ്പെടാനുള്ളതെന്നും കുമാരസ്വാമി പറഞ്ഞു.

താനും ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവും കുമാരസ്വാമി നിഷേധിച്ചു. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വരയ്‌ക്കൊപ്പം വീണ്ടും ഗവര്‍ണറെ കാണുമെന്നും കുമാരസ്വാമി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ മൃതദേഹത്തിന് അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍ ജീവനൊടുക്കി  (3 minutes ago)

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും  (16 minutes ago)

ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി  (8 hours ago)

മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം  (8 hours ago)

ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി  (8 hours ago)

ബാല്‍ക്കണിയില്‍ നിന്നു വീണ് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

അവസാനം ആര് ജയിച്ചു... ചാലക്കുടിയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം വെട്ടി  (9 hours ago)

വാഹനാപകടം; ദമാമിൽ മലയാളിയ്ക്ക് ദാരുണാന്ത്യം  (11 hours ago)

നിപ്പാ വൈറസ്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു  (11 hours ago)

മൂന്നാമതും അമ്മയാകാനൊരുങ്ങി രംഭ ; സന്തോഷവാര്‍ത്ത പങ്കുവച്ച്‌ താരം  (11 hours ago)

ഒമാനിൽ ഭീതി പടർത്തി 'മെ​ക്കു​നു'; മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കും; ജാഗ്രതാ നിർദ്ദേശവുമായി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍  (11 hours ago)

ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി റമദാന്‍ ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ്  (11 hours ago)

ജിയോ ആഗോളതലത്തിൽ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്നു; ആദ്യം സേവനം യൂറോപ്പിൽ  (11 hours ago)

വിവാഹ ശേഷം ഒരുമിച്ചു ജീവിച്ചത് മണിക്കൂറുകൾ മാത്രം; അപ്രതീക്ഷിത അപകടത്തിൽ നവവരന് ദാരുണാന്ത്യം  (12 hours ago)

രാജകീയ വിവാഹത്തിനു പിന്നാലെ ലേലം വിളിയും തുടങ്ങി ! ; ഹാരി മെഗാൻ വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കളെല്ലാം ലേലത്തിന്  (12 hours ago)

Malayali Vartha Recommends