കര്‍ണാടകത്തില്‍ നാളെ സത്യപ്രതിജ്ഞ ; നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം; ആകെ 34 മന്ത്രിമാരെന്നും കോണ്‍ഗ്രസ്സിന് 22ും ജെഡിഎസ്സിന് പന്ത്രണ്ടെന്നും തീരുമാനം; സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ്സിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സെക്യുലര്‍ ദള്ളിനും
കര്‍ണാടകത്തില്‍ സിദ്ധരാമയ്യയുടേയും ബിജെപയുടേയും മോഹങ്ങളെ തകര്‍ത്തെറിഞ്ഞ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നാളെ അധികാരത്തിലേറുന്നു. നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷന്‍ ജി രാമസ്വാമിയും മാത്രമേ നാളെ അധികാരമേല്‍ക്കൂ. മന്ത്രിമാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ തീരുമാനമായി. കോണ്‍ഗ്രസ്സിന് 22 മന്ത്രിമാരുണ്ടാകും. സെക്യുലര്‍ ദളിന് 12ഉം. കോണ്‍ഗ്രസ്സിന്റെ രമേഷ് കുമാര്‍ സ്പീക്കര്‍ ആകും.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെഡിഎസ്സിന് ആയിരിക്കും. ഇരു പാര്‍ട്ടികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇത്രയും തീരുമാനമായെങ്കിലും ആര്‍ക്കെല്ലാം മന്ത്രി സ്ഥാനം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. നാളെത്തന്നെ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ ഉണ്ടാകുമെന്ന് കരുതിയതെങ്കിലും അതില്‍ ആശങ്ക തുടരുകയാണെന്നാണ് സൂചനകള്‍.
നാളത്തെ സത്യപ്രതിജ്ഞയ്ക്ക് മുമ്ബുതന്നെ എല്ലാ മന്ത്രിമാരുടേയും കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നായിരുന്നു കുമാരസ്വാമി നേരത്തേ പറഞ്ഞത്. എന്നാല്‍ അതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അതിനാലാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ മാറ്റിവച്ചത്. 29ന് ശേഷം മന്ത്രിമാരുടെ സത്യപ്രതിജ്ഞയെന്ന് പറയുമ്ബോഴും അക്കാര്യത്തില്‍ സ്ഥിരീകരണവും നല്‍കിയിട്ടില്ല.
യെദിയൂരപ്പയ്ക്ക് രാജിവച്ച് ഒഴിയേണ്ട സാഹചര്യം സൃഷ്്ടിച്ചാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം രൂപംകൊണ്ട കോണ്‍ഗ്രസ്-ദള്‍ സഖ്യം അധികാരത്തിലെത്തുന്നത്. എന്നാല്‍ ഇപ്പോഴും മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമാകാത്തത് ആശയക്കുഴപ്പം തുടരുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. ദേശീയ തലത്തില്‍ തന്നെ ബിജെപി-സംഘപരിവാര്‍ വിരുദ്ധ കക്ഷികളുടെ നേതാക്കളെയെല്ലാം അടപടലേ ക്ഷണിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. എന്നാല്‍ ബിജെപിയുടെ ചാക്കിട്ടുപിടിത്തത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ദളില്‍ നിന്നും ആടിനില്ക്കുന്നവര്ക്ക് മന്ത്രിസ്ഥാനം നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം ഉണ്ട് ഇരു പാര്ട്ടികളിലുമെന്നാണ് സൂചന.
പാര്‍ട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യമാണ് ഇരു പാര്‍ട്ടികളിലേയും എംഎല്‍എമാര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ആടി നില്‍ക്കുന്നവരെ പരിഗണിച്ചില്ലെങ്കില്‍ അവര്‍ വിട്ടുപോകുമോയെന്ന ആശങ്കയും നേതൃത്വങ്ങള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ അഭിപ്രായ ഏകീകരണം ഉണ്ടാകാന്‍ വൈകുന്നതിനാലാണ് നാളത്തെ മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ നീണ്ടുപോകന്നതെന്നാണ് ലഭിക്കുന്ന സൂചന.
https://www.facebook.com/Malayalivartha