ഭാര്യയെയും മകളെയും നോക്കി കോടികളുടെ കടം കുമിഞ്ഞുകൂടി; നിൽക്കക്കള്ളിയില്ലാതെ നിൽക്കുമ്പോൾ ഭാര്യയുടെയും മകളുടെയും ആവശ്യം പഠനത്തിനായി ഓസ്ട്രേലിയയില്‍ പോകണമെന്ന്: ഒടുവിൽ ഇരുവരെയും ഭർത്താവ് യാത്രയാക്കിയത്...
കുടുംബ വഴക്കിനെ തുടര്‍ന്നു പിതാവു ഭാര്യയേയും മകളെയും വെടിവച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ജഡ്ജസ് ബംഗ്ലാവ് റോഡില്‍ രത്നം ടവറിലായിരുന്നു സംഭവം. ധര്‍മേഷ് ഷാ എന്നായാളാണ് കൊലപാതകം നടത്തിയത്. ഇയാള്‍ക്കു 15 കോടി രൂപ കടമുണ്ടായിരുന്നു എന്ന് പറയുന്നു. എം ബി എ പഠിക്കാനായി തനിക്ക് ഒസ്ട്രോലിയയ്ക്കു പോകണം എന്നു മകള്‍ പിതാവിനോടു പറയുകയായിരുന്നു.
ഇതിനെച്ചൊല്ലി ഭാര്യയും മകളും പിതാവിനോടു കലഹിക്കുകയും ചെയ്തിരുന്നു എന്ന് പറയുന്നു. കലഹം രൂക്ഷമായപ്പോള്‍ ഇയാള്‍ ഭാര്യയ്ക്കും മകള്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ശേഷം സ്വയം നിറയൊഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച ഇയാളെ സഹോദരന് കണ്ടെത്തി രക്ഷപെടുത്തുകയായിരുന്നു. ഇയാക്കെതിരെ പോലീസ് കേസ് എടുത്തു.
https://www.facebook.com/Malayalivartha