Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...


കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...

പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ

23 MAY 2018 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച്ചാല്‍ വലിയ ചെലവ് വരുമത്രെ

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി

മൂന്നു മരണങ്ങളുണ്ടായ സൂപ്പിക്കടയിലെ കിണറ്റില്‍ വവ്വാലിനെ കണ്ടെത്തിയതോടെ രാത്രി സഞ്ചാരിയായ ഈ ജീവിയെക്കുറിച്ചുള്ള ഭീതി വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ഈ ചെറുജീവിയെ സ്‌നേഹിക്കുകയും അവയുടെ മാറ്റങ്ങള്‍ പഠിക്കുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരന്‍ കൊല്ലത്തുണ്ട്. കിണറ്റില്‍ കണ്ടെത്തിയ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍.

കൊല്ലം മണ്‍റോതുരുത്ത് കൃഷ്ണവിലാസത്തില്‍ ശ്രീഹരി എന്ന ശ്രീഹരി രാമന്‍ ചൈനയിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ഗവേഷക വിദ്യാര്‍ഥിയാണ്. വവ്വാലുകളും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് ഇദ്ദേഹത്തിന്റെ ഗവേഷണ വിഷയം. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും ഫോറസ്ട്രിയില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ശ്രീഹരി വവ്വാലുകളെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് ചൈനീസ് ഇസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ചേര്‍ന്നത്.

പഠനം ചൈനയിലാണെങ്കിലും പലപ്പോഴും കേരളത്തിലെ കാടുകളില്‍ വവ്വാലുകളെ തേടിയുള്ള യാത്രയിലായിരിക്കും ശ്രീഹരി. ഞായറാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിളിയെത്തുമ്പോഴും ശ്രീഹരി പാലക്കാട്ടേക്കുള്ള യാത്രയിലായിരുന്നു. വാളയാറിലെ വനമേഖലയിലെത്തി വവ്വാലുകളെ നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. ഇതോടെ പാലക്കാട്ടേക്കുള്ള യാത്ര കോഴിക്കോട്ടേക്കു മാറ്റിപ്പിടിച്ചു.

തിങ്കളാഴ്ചയാണ് ശ്രീഹരി പേരാമ്പ്രയിലെ സൂപ്പിക്കടയിലെത്തുന്നത്. മിസ്റ്റ് നെറ്റ് എന്ന കെണി ഉപയോഗിച്ചാണ് അവിടെ കിണറ്റില്‍ ഒളിച്ചിരുന്ന വവ്വാലിനെ പിടികൂടയത്. പകല്‍ ആയിരുന്നതിനാല്‍ കിണറ്റില്‍ ഉറക്കത്തിലായിരുന്ന വവ്വാലിനെ ശബ്ദമുണ്ടാക്കി പുറത്തെത്തിച്ചാണ് കെണിയിലാക്കിയത്. വിദേശരാജ്യങ്ങളില്‍ മാത്രം ലഭ്യമായതും ലക്ഷങ്ങള്‍ വിലവരുന്നതുമായ ഈ കെണി ശ്രീഹരി തന്നെ സ്വന്തമായി ഉണ്ടാക്കിയതാണ്.

അതേസമയം, കിണറ്റില്‍ നിന്ന് പിടികൂടിയ വവ്വാല്‍ നിപാ വൈറസ് വാഹക വിഭാഗത്തില്‍പ്പെട്ടതല്ലെന്നാണ് ശ്രീഹരി പറയുന്നത്. പഴംതീനി വവ്വാലുകളുടെ ശരീരത്തില്‍ മാത്രമാണ് ഇതുവരെ നിപാ വൈറസുകളെ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, സൂപ്പിക്കടയിലെ കിണറ്റില്‍ നിന്നു കണ്ടെത്തിയത് ഷഡ്പദ ഭോജിയായ മെഗാഡെര്‍മാ സ്പാസ്മാ എന്ന വിഭാഗത്തില്‍പ്പെട്ട വവ്വാലിനെയാണ്. ഈ വവ്വാലില്‍ നിന്നു ശേഖരിച്ച സ്രവങ്ങള്‍ പൂണെയിലെ വൈറോളജി ഇസ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

കോഴിക്കോട്ടെ നിപാ മരണങ്ങളുടെ പശ്ചാത്തലത്തില്‍ വവ്വാലുകളെ എവിടെ കണ്ടാലും കൊല്ലണമെന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ ദുഃഖകരമാണെന്നും ശ്രീഹരി പറയുന്നു. താല്‍കാലികമായ ഒരു രോഗാവസ്ഥയുടെ പേരില്‍ ഈ ചെറുജീവിയെ ഇല്ലാതാക്കിയാല്‍ കൂടുതല്‍ ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിക്കും. കൊതുകു പോലുള്ള ചെറു പ്രാണികളെയാണ് ഷഡ്പദഭോജികളായ വവ്വാലുകള്‍ ഭക്ഷണമാക്കുന്നത്.

അതുകൊണ്ടു തന്നെ കീടനിയന്ത്രണത്തില്‍ വവ്വാലുകള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ദിവസേന ആയിരക്കണക്കിനു കീടങ്ങളെയാണ് ഒരു വവ്വാല്‍ അകത്താക്കുന്നത്. കൂടാതെ ആവാസവ്യവസ്ഥ സന്തുലിതമായി നിലനിര്‍ത്തുന്നതിലും വവ്വാലുകള്‍ നിര്‍ണായകപങ്കു വഹിക്കുന്നുണ്ട്. നിപാ വൈറസിന്റെ പേരില്‍ ഈ ജീവിയെ ആക്രമിക്കരുതെന്നാണ് എല്ലാവരോടും അഭ്യര്‍ഥിക്കാനുള്ളതെന്നും ശ്രീഹരി ന്യൂസ് 18നോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (2 minutes ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (5 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (5 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (5 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (5 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (5 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (5 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (5 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (5 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (6 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (9 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (9 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (10 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (12 hours ago)

Malayali Vartha Recommends