അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രോകപനം ; ഷെല്ലാക്രമണത്തില്‍ പ്രദേശവാസിക്ക് ദാരുണാന്ത്യം
ജമ്മുകശ്മീരിലെ കത്വയിലെ ഹിരാനഗര്‍ മേഖലയില്‍ പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തില്‍ പ്രദേശവാസിയായ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുണ്യമാസമായ റമദാനില്‍ ഇന്ത്യ വെടി നിറുത്തല്‍ പ്രഖ്യാപിച്ചിട്ടും അതിര്‍ത്തിയില്‍ പാക് പ്രോകപനം തുടരുകയാണ്.
ഇന്ന് പുലര്‍ച്ചെ അറീനയിലും പാക് സേന വെടിവെപ്പ് നടത്തുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആര്.എസ് പുരയിലും പാകിസ്താന് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
ഷെല്ലാക്രമണം ശക്തമായതിനെ തുടര്‍ന്ന് ജില്ലാ അധികാരികള്‍ ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ഗ്രാമവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മെയ് 18 ന് ആര്.എസ് പുരയിലും അറീനയിലും പാകിസ്താന് നടത്തിയ വെടിവെപ്പില്‍ ബി.എസ്.എഫ് ജവാനുള്‍പ്പെടെ അഞ്ചു പേര് കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha