ഹൈദരാബാദില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 11 മരണം; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 10 പേര് മരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നും 55 കി.മീ അകലെ സിദ്ധിപ്പെട്ട് എന്ന ജില്ലയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറ് പേരുടെ നില അതീവ ഗുരുതരമാണ്. ഹൈദരാബാദില്‍ നിന്നും കരിനഗറിലേക്ക് വരികയായിരുന്നു തെലുങ്കാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ട്രിക്കിലിടിച്ചതോടെയാണ് അപകടങ്ങളുടെ തുടക്കം.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ട്രക്ക് എതിര് ദിശയില്‍ വരികയായിരുന്ന കാറിലും കണ്ടെയ്നറിലും ഇടിക്കുകയായിരുന്നു. തന്റെ മണ്ഡലമായ ഗജ്വാളില്‍ നടന്ന അപകടത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു കടുത്ത ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha