ജമ്മു കാശ്മീരിലെ കുപ് വാരയില്‍ ജയ്ഷ് ഇ മുഹമ്മദ് ഭീകരനെ എന്‍ഐഎ അറസ്റ്റു ചെയ്തു
നഗ്രോത്ത പട്ടാള ക്യാന്പ് ആക്രമണത്തില്‍ പങ്കാളിയായ ജയ്ഷ് ഇ മുഹമ്മദ് ഭീകരന് സയ്ദ് മുനീര്‍ ഉള് ഹുസൈന് ഖ്വാദ്രിയെ ജമ്മു കാഷ്മീരിലെ കുപ്വാരയില് എന്‍ഐഎ അറസ്റ്റ് ചെയ്തു. എന്‍ഐഎയും ജമ്മു കാഷ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്. 2016 നവംബര്‍ 29നു നഗ്രോത്ത പട്ടാള ക്യാന്പില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് ഓഫീസര്‍മാര്‍ അടക്കം ഏഴു പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിനിടെ ശനിയാഴ്ച വടക്കന്‍ കാഷ്മീരില്‍ കുപ്വാര ജില്ലയില്‍ നിയന്ത്രണരേഖയിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. നാലു പാക് ഭീകരരെ വധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha