ഗർഭിണിയെപ്പോലും വെറുതെ വിടാതെ കാപാലികന്മാർ... ആശുപത്രിയില്‍ ചെക്കപ്പിനു പോയി തിരികെ മടങ്ങുന്നതിനിടെ ഓട്ടോ ഡ്രൈവറും മറ്റു രണ്ടു കൂട്ടാളികളും ചേർന്ന് ക്രൂരമായി പിച്ചി ചീന്തി
ആറു മാസം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനൊപ്പം ഇരുചക്രവാഹനത്തിലാണ് ആശുപത്രിയില്‍ ചെക്കപ്പിനു പോയത്. എന്നാല്‍ തിരികെ മടങ്ങി വരുന്നതിനിടെ ബൈക്കില്‍ കയറാന്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെ ഷെയര്‍ ഓട്ടോയ്ക്ക് വീട്ടിലെത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെടുകയായിരുന്നു.
ഷെയര്‍ ഓട്ടോ വിളിച്ച യുവതിയെ ഓട്ടോ ഡ്രൈവറും മറ്റു രണ്ടു കൂട്ടാളികളും ചേര്‍ന്നാണ് അതിക്രൂര പീഡനത്തിനിരയാക്കിയത്. ഓട്ടോയില്‍ കയറിയതിനു ശേഷം കുടിക്കാനായി മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്കി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിനു ശേഷം നാലു ദിവസങ്ങള്‍ കഴിഞ്ഞാണ് ഇരുവരും ചേര്‍ന്ന് വനിതാ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ബിഹാറില്‍ നിന്നും മനേസറില്‍ എത്തിയതാണ് ഈ കുടുംബം. മറ്റൊരു മകനും ഇവര്‍ക്കുണ്ട്. ഹരിയാനയിലെ മനേസറില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.
https://www.facebook.com/Malayalivartha