കേരളത്തില്‍ നിപ വൈറസ് ഭീതി.... മീററ്റിലെ മലയാളി നഴ്സുമാരുടെ അവധി റദ്ദാക്കി
കേരളത്തില്‍ നിപ വൈറസ് മൂലമുള്ള മരണങ്ങള് ഭീതി വിതച്ചതോടെ ഉത്തര്‍പ്രദേശിലെ മീററ്റിലെ സ്വകാര്യ നഴ്സിങ് ഹോമുകളും സ്വകാര്യ ആശുപത്രികളും മലയാളി നഴ്സുമാരുടെ അവധി റദ്ദാക്കി. മുന്‍കരുതലിന്റെ ഭാഗമായി ഇക്കാര്യം അംഗീകരിക്കാന്‍ നഴ്സുമാര്‍ തയ്യാറായതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് മുന്‍ അധ്യക്ഷന്‍ ഡോ. ജെ.വി. ചികര പറഞ്ഞു.
അതേസമയം നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ പാലിക്കേണ്ടതായ നിര്‍ദേശങ്ങള്‍ ബിഹാര്‍ സര്‍ക്കാര്‍ പുറത്തിറക്കി. പനി, തലവേദന, മസില് വേദന എന്നിവയാണ് നിപയുടെ പ്രധാന രോഗലക്ഷണങ്ങളെന്നും രോഗം പടരാനിടയാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് ജീവനക്കാര്‍ അകലം പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പ്രതിരോധ കാര്യങ്ങള്‍ പ്രതിപാദിച്ച് പുതുച്ചേരിയും നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha