ഡല്‍ഹി മീററ്റ് അടക്കം രണ്ട് എക്സ്പ്രസ്വേകള്‍ രാജ്യത്തിന് സമര്‍പ്പിച്ച് മോഡി
ഡല്‍ഹി മീററ്റ് അടക്കം രണ്ട് എക്സ്പ്രസ്വേകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചു. 7500 കോടി ചിലവിലാണ് ഡല്‍ഹി മീററ്റ് പദ്ധതി പൂര്‍ത്തിയാക്കിയത്. എക്സ്പ്രസ് പാത നിലവില്‍ വന്നതോടു കൂടി നിലവിലെ രണ്ടര മണിക്കൂര്‍ സമയ ദൈര്‍ഘ്യം 40 മിനുട്ടായി കുറയും.
ഉദ്ഘാടനത്തിന് ശേഷം തുറന്ന ജീപ്പില്‍ നടന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു.ഇതിന് ശേഷമാണ് ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലുള്ള ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് മോദി രാജ്യത്തിന് സമര്‍പ്പിച്ചത്.
പതിനൊന്നായിരം കോടി രൂപയുടെ നിര്‍ദ്ദിഷ്ട പദ്ധതി രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ ഹൈവേ കൂടിയാണ്. റോഡ് മലിനീകരണത്തില്‍ നിന്ന് മോചനം എന്നാണ് പ്രധാനമന്ത്രി ഡല്‍ഹി മീററ്റ് പാതയെ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ആദ്യത്തെ 14 വരി പാതയാണ് മീററ്റിലേത്.
https://www.facebook.com/Malayalivartha