ഭര്‍ത്താവ് മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചു ഭാര്യ കേസ് കൊടുത്തു; ഭാര്യ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് പതാവ്; പ്രതി കോടതിയില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തി
ഗുവഹത്തിയിലാണ് സംഭവം നടന്നത്. മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ആളണ് കോടതി പരസരത്ത് ഭാര്യയെ കൊലപ്പെടുത്തിയത്. അസമിലെ ദിബ്രുഗഡ് കോടതിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. മകളെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായിരുന്ന പുര്‍ണ നഹര്‍ ദേക്കായാണ് ഭാര്യ റിതയെ കൊലപ്പെടുത്തിയത്. ഏതാനും ദിവസം മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. കേസിന്റെ വിചാരണയായതിനാലാണ് ഇരുവരും കോടതിയിലെത്തിയത്.
എന്നാല്‍ താന്‍ മകളെ പീഡിപ്പിച്ചിട്ടില്ലെന്നും ഭാര്യ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നുംമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. ഒമ്പതു മാസം മുന്‍പാണ് ഭര്‍ത്താവ് മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് റിത പോലീസില്‍ പരാതി നല്‍കുന്നത്. കോടതിക്കു പുറത്ത് ബെഞ്ചില്‍ ഇരിക്കുകയായിരുന്ന റിതയെ മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപമുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha