സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം ; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ച് പിണറായി വിജയനടക്കം നാലു മുഖ്യമന്ത്രിമാര്‍ പ്രധാന മന്ത്രിയെ കണ്ടു
സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ച് പിണറായി വിജയനടക്കം നാലു മുഖ്യമന്ത്രിമാര്‍ പ്രധാന മന്ത്രിയെ കണ്ടു. കെജ്രിവാളിന്റെ സമരത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച. ഡല്‍ഹിയില്‍ നീതി ആയോഗ് യോഗത്തിനിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവര്‍ മോദിയെ കണ്ടത്.
ഡല്‍ഹി ലഫ്.ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ സമരം നടത്തുന്ന കെജ്രിവാളിനെ കാണാന്‍ പിണറായി വിജയനടക്കം നാലു മുഖ്യമന്ത്രിമാര്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ലഫ്. ഗവര്‍ണറുടെ ഔദ്യോഗിക ഓഫീസിലാണ് കേജരിവാളും മൂന്ന് മന്ത്രിമാരും സമരം നടത്തുന്നത്. ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്, ഗോപാല്‍ റായ് എന്നീ മന്ത്രിമാരും കെജ്രിവാളിനൊപ്പമുണ്ട്.
https://www.facebook.com/Malayalivartha