അരവിന്ദ് കേജ്രിവാള് ഒരു നക്സലൈറ്റ് ;എന്തിനാണ് അങ്ങനെയൊരാളെ മുഖ്യമന്ത്രിമാര്‍ പിന്തുണയ്ക്കുന്നത് ;കേജ്രിവാളിനെതിരെ ആഞ്ഞടിച്ച് സുബ്രമഹ്ണ്യന്‍ സ്വാമി
ഡല്‍ഹി ലഫ്.ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരുപ്പു സമരം തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി. അരവിന്ദ് കേജ്രിവാള് ഒരു നക്സലൈറ്റ് ആണെന്നും എന്തിനാണ് അങ്ങനെയൊരാളെ മുഖ്യമന്ത്രിമാര്‍ പിന്തുണയ്ക്കുന്നതെന്നും അദേഹം ചോദ്യം ഉയര്‍ത്തി.
കേരള മുഖ്യമന്ത്രി പിണറായി വിജയന്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെ നാലു മുഖ്യമന്ത്രിമാര്‍ കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന് സ്വാമിയുടെ പ്രതികരണം. ഡല്‍ഹി ചീഫ് സെക്രട്ടറിക്കു നേരെ ആക്രമണമുണ്ടായപ്പോള്‍ ഈ നാലു മുഖ്യമന്ത്രിമാര്‍ എവിടെയായിരുന്നുവെന്ന വിമര്‍ശനം ഉയര്‍ത്തി ബിജെപി നേതാവ് വിജയ് ഗോയലും രംഗത്തെത്തിയിരുന്നു.
കെജ്രിവാള് രാജ്നിവാസില്‍ നടത്തുന്ന കുത്തിയിരുപ്പു സമരം ഏഴാം ദിവസം പിന്നിട്ടു. കെജ്രിവാളിനൊപ്പം മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്, ഗോപാല്‍ റായ് എന്നിവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha