കെജ്രിവാള് നടത്തുന്ന ധര്‍ണയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം, ലഫ്. ഗവര്‍ണറുടെ വീട്ടിലോ ഓഫീസിലോ സമരം നടത്താനാകില്ലെന്ന് കോടതി
മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നടത്തുന്ന രാജ്നിവാസ് ധര്‍ണയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ലഫ്. ഗവര്‍ണറുടെ വീട്ടിലോ ഓഫീസിലോ സമരം നടത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. സമരത്തിന് ആരാണ് അനുമതി നല്‍കിയതെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ അഭിഭാഷകനോടാണ് കോടതി ഇക്കാര്യം ചോദിച്ചത്. കേസില്‍ ഐഎഎസ് അസോസിയേഷനെകൂടി കക്ഷി ചേര്‍ത്തു. കേസില്‍ ബുധനാഴ്ച വാദം തുടരും.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് കേജരിവാളും മന്ത്രിമാരായ മനീഷ് സിസോഡ, സത്യേന്ദ്ര ജെയിന്, ഗോപാല്‍ റായും ലഫ്. ഗവര്‍ണറുടെ വസതിയില്‍ സമരം ആരംഭിച്ചത്. നിസഹകരണ സമരം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വിട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
അതേസമയം നിരാഹാര സമരത്തിലുള്ള സത്യേന്ദ്ര ജെയിന്റെ ഷുഗര്‍ നില താഴ്ന്നതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha