പ്രതിരോധമന്ത്രി ദുര്‍ബലയും നിഷ്ക്രിയയും ; നിര്‍മ്മല സീതാരാമനെതിരെ വിമര്‍ശനവുമായി ശിവസേന
കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെതിരെ ശിവസേന. ദുര്‍ബലയും നിഷ്ക്രിയയുമായ മന്ത്രിയാണ് നിര്‍മ്മല സീതാരാമനെന്ന് ശിവസേന മുഖപത്രം സാംമ്ന വിമര്‍ശിച്ചു. ഔറംഗസേബ് എന്ന സൈനികനെ കശ്മീരില്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും ശിവസേന രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
നിര്‍മ്മല സീതാരാമനെപ്പോലെ ദുര്‍ബലയും നിഷ്ക്രിയയുമായ ഒരാളെ പ്രതിരോധ മന്ത്രിയാക്കിയതിലൂടെ രാജ്യത്തിന് വലിയ ദോഷമാണ് ചെയ്യുന്നത്. സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. എന്നാല്‍ നേതൃത്വം ദുര്‍ബലമാണെന്ന് ശിവസേന വിമര്‍ശിച്ചു. രാഷ്ട്രീയക്കച്ചവടത്തിലൂടെ അധികാരം നേടുന്നവര്‍ക്ക് ഔറംഗസേബിന്റെ രക്തസാക്ഷിത്വത്തിന്റെ വില മനസിലാകില്ലെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.
മുസ്ലീങ്ങള്‍ മാത്രമല്ല രാജ്യത്തെ എല്ലാ ഹിന്ദുക്കളും ഔറംഗസേബിന്റെ രക്തസാക്ഷിത്വത്തെ വണങ്ങുന്നു. രാജ്യത്തെ എല്ലാ മുസ്ലീം കുടുംബങ്ങളിലും ഇതുപോലുള്ള ഔറംഗസേബുമാര്‍ ജനിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha