മഹാരാഷ്ട്രയില്‍ ഭക്ഷ്യ വിഷബാധയേറ്റ് മൂന്നു കുട്ടികള്‍ മരിച്ചു, 80 പേര് ആശുപത്രിയില്‍
മഹാരാഷ്ട്രയിലെ റയ്ഗാദ് ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു കുട്ടികള്‍ മരിച്ചു. കല്യാണി ഷിന്ഗുഡേ(7), റിഷികേശ് ഷിന്‍ഡേ(12), പ്രഗാതി ഷിന്‍ഡേ(13) എന്നിവരാണ് മരിച്ചത്. 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹഹാദ് ഗ്രാമത്തില്‍ തിങ്കളാഴ്ച നടന്ന ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് വിഷബാധയേറ്റത്.
ഭക്ഷണം കഴിച്ചവര്‍ക്ക് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടതോടെ കൂട്ടമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അഞ്ഞൂറോളം പേരെ ചടങ്ങില്‍ ക്ഷണിച്ചിരുന്നു.
https://www.facebook.com/Malayalivartha