കാശ്മീരില്‍ സമാധാനം പുലരാന്‍ ഉരുക്ക് മുഷ്ടിയല്ല പ്രയോഗിക്കേണ്ടത് ; നരേന്ദ്ര മോദിയെ വിശ്വസിച്ചാണ് സഖ്യത്തിന് തയ്യാറായത് ; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മെഹബൂബ മുഫ്തി
ജമ്മുകാശ്മീരില്‍ സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്ത്. കാശ്മീരില്‍ സമാധാനം പുലരാന്‍ ഉരുക്ക് മുഷ്ടിയല്ല പ്രയോഗിക്കേണ്ടതെന്ന് മെഹബൂബ പറഞ്ഞു. ജമ്മുകാശ്മീര്‍ ഇന്ത്യയിലെ ശത്രുമേഖലയല്ല. റംസാനോട് അനുബന്ധിച്ച് വെടിനിറുത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ താഴ്വരയില് സമാധാനം മടങ്ങിയെത്തിയിരുന്നെന്നും മെഹബൂബ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് കാശ്മീരില്‍ സ്ഥിതി മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയോടെയാണ്. എന്നാല്‍, അവര്‍ അത് തല്ലിക്കെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്വസിച്ചാണ് സഖ്യത്തിന് തയ്യാറായത്. കൂടുതല്‍ കേന്ദ്ര സഹായം ലഭിക്കുമെന്നും പ്രതീക്ഷിച്ചു. കേന്ദ്ര സഹായമുണ്ടെങ്കില്‍ വികസന പദ്ധതികള്‍ നടപ്പാക്കി കാശ്മീരിനെ സമാധാനത്തിന്റെ കേന്ദ്രമാക്കാനാകുമായിരുന്നു. എന്നാല്‍, സഹായമൊന്നും ലഭിച്ചില്ലെന്നതാണ് വാസ്തവം - മെഹബൂബ പറഞ്ഞു.
https://www.facebook.com/Malayalivartha