സൗന്ദര്യം നഷ്ടപ്പെടുമെന്ന ഭീതിയില്‍ സ്ത്രീകള്‍ മുലയൂട്ടാന്‍ മടിക്കുന്നു: കുപ്പിയില്‍ പാല് നല്കുന്ന കുട്ടികള്‍ക്ക് കുപ്പി നശിക്കുന്നത് പോലെ നശിക്കാനാണ് വിധിയെന്ന് മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍
സൗന്ദര്യം നഷ്ടപ്പെടുമെന്ന ഭീതി കൊണ്ട് നഗരത്തിലെ അമ്മമാര്‍ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ തയ്യാറാവുന്നില്ലെന്ന് മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു. അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് കുപ്പികളിലാണ് ഇപ്പോള്‍ പാല് നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാശിപുരയിലെ അംഗനവാടിയില്‍ ബുധനാഴ്ച നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
കുഞ്ഞിന്റെയും അമ്മയുടെയും പരിപൂര്‍ണ ആരോഗ്യത്തിന് സമീകൃതമായ ഭക്ഷണക്രമം വേണമെന്നും കുപ്പിയില്‍ പാല് നല്കുന്ന കുട്ടികള്‍ക്ക് കുപ്പി നശിക്കുന്നത് പോലെ നശിക്കാനാണ് വിധിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗര്‍ഭിണികള്‍ അംഗനവാടിയില്‍ പേര് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ അവര്‍ക്ക് സര്‍ക്കാരിന്റെ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുകയുള്ളുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha