വെട്ടിപ്പരിക്കേല്‍പ്പിച്ചയാളോട് പ്രതികാരെ ചെയ്യാന്‍ ഒരുവര്‍ഷം തികഞ്ഞ അതേദിവസം തന്നെ കത്തിയുമായി വീട്ടിലേക്ക് കയറിച്ചെന്നു അദ്യം കണ്ടത് പ്രതിയുടെ ഭാര്യയെ; ചെന്നയുടനെ കയറിപ്പിടിച്ച് പീഠിപ്പിക്കാന്‍ ശ്രമിച്ചു പിന്നീട് സംഭവിച്ചത്
തന്നെ വട്ടിപരിക്കേല്പ്പിച്ചയാളോടുള്ള പ്രതികാരം ചെയ്യാന്‍ ഒരു വര്‍ഷം കാത്തിരുന്ന യുവാവ് അതേ ദിവസം പ്രതിയുടെ വീട്ടില്‍ കത്തിയുമായി എത്തി. തുടര്‍ന്ന് ആദ്യം കണ്ട പ്രതിയുടെ ഭാര്യയേ മാനഭംഗം ചെയ്യാന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്നു യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കര്‍ണ്ണാടക പുത്തൂര്‍ ചാര്വാഗിലെ നവീന്‍ എന്ന പുരുഷോത്തമനെന്ന ഇരുപത്തിയാറുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചയ്ക്കു പേരാലിലെ വാടക വീട്ടില്‍ കത്തിയുമായി എത്തിയ പുരുഷോത്തമന് വീട്ടില്‍ കണ്ട യുവതിയെ ഭീഷണിപ്പെടുത്തുകയും കടന്നുപിടിച്ചു മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെ യുവതി ബഹളം വച്ചുകൊണ്ട് പുറത്തേയ്ക്ക് ഓടുകയായിരുന്നു.
അതിനുശേഷം യുവതി വാതില്‍ പുറത്തുനിന്ന് പൂട്ടി വിവരം നാട്ടുകാരെ അറിയിച്ചു. പോലീസ് എത്തി ഇയാളെ ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു. 2017 ജൂണ്‍ 21 നാണു യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കാലില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇതിനു പ്രതികാരം ചെയ്യാനാണ് ഒരു വര്‍ഷം തികഞ്ഞ അതേ ദിവസം യുവാവ് കത്തിയുമായി എത്തിയത്.
https://www.facebook.com/Malayalivartha