ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
മുംബൈ: തെക്കന്‍ മുംബയിലെ കഫേ പരേഡിൽ ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മകനുമടങ്ങുന്ന മൂന്ന് പേരെയാണ് വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ അയല്‍ക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് അകത്തു നിന്നും പൂട്ടിയിരുന്ന വാതില്‍ തകര്‍ത്ത് വീടിനുള്ളിലേക്ക് കയറിയപ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.
പ്രവീണ്‍ പട്ടേല്‍ (40), ഭാര്യ റീന (35), മകന് പ്രഭു (11) എന്നിവരാണ് മരിച്ചത്. മകള്‍ മരിച്ചതോടു കൂടി ദമ്പതികൾ വിഷാദത്തിന് അടിമപ്പെട്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha