ഉത്തർപ്രദേശിൽ മുൻ ജഡ്ജി സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മുൻ ജഡ്ജി സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു . അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്ന ദേവ്ദത്ത് ശർമ്മയാണ് മരിച്ചത് . ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത് എന്നാണ് പ്രാഥമിക നിഗമനം . സർവീസിൽ നിന്നും വിരമിച്ചശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു ശർമ്മ . കഴിഞ്ഞ മാർച്ചിൽ ശർമ്മയുടെ ഭാര്യ സത്യവതി മരിച്ചിരുന്നു ഇതിനുശേഷം അദ്ദേഹം അതീവ ദുഃഖിതനായിരുന്നു. വിഷാദ രോഗത്തിന് മരുന്നും കഴിച്ചിരുന്നെന്ന് കുടുംബം അറിയിച്ചു.
https://www.facebook.com/Malayalivartha