ഇന്റര്‍നെറ്റ് സെര്‍വര്‍ തരാറിലായി; എയര്‍ഇന്ത്യയുടെ വിമാനങ്ങൾ വൈകിയെത്തി
ന്യൂ ഡല്‍ഹി: എയര്‍ഇന്ത്യയുടെ ഇന്റര്‍നെറ്റ് സെര്‍വര്‍ തകരാറിനെത്തുടര്‍ന്ന് നിരവധി എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയെത്തി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇതേതുടര്‍ന്ന് ബുദ്ധിമുട്ടിലായ യാത്രക്കാര്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു തുടങ്ങി. ഇവിടെ നിന്നുള്ള എല്ലാ ആഭ്യന്തര- അന്തര്‍ദ്ദേശീയ വിമാനങ്ങളും വൈകിയിട്ടുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha