ഭൂമിതര്‍ക്കം ; സ്വന്തം മാതാവിനെ ട്രാക്ടറിന് മുന്നിലേക്ക് എറിഞ്ഞ് യുവാവിന്റെ പ്രതിഷേധം
വയലിനെ സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെ സ്വന്തം മാതാവിനെ ട്രാക്ടറിന് മുന്നിലേക്ക് എറിഞ്ഞ് പ്രതിഷേധിച്ച യുവാവിന്റെ നടപടിക്കെതിരേ പ്രതിഷേധം വ്യാപകം. മഹാരാഷ്ട്രയിലെ വാഷിമിലാണ് സംഭവം.
വയലിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് രണ്ടുപേര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ എതിരാളി തന്റെ വയലില്‍ കൊയ്ത്ത് നടത്താനായി ട്രാക്ടറുമായെത്തിയപ്പോഴാണ് യുവാവ് തന്റെ മാതാവിനെ ട്രാക്ടറിന് മുന്നിലേക്ക് തള്ളിയിട്ടത്. പ്രായമായ സ്ത്രീ ട്രാക്ടറിന് മുന്നില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.
എതിരാളി തന്റെ വയലിലേക്ക് പ്രവേശിക്കുന്നത് തടയാനാണ് യുവാവ് അറ്റകൈ പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha