വിവാഹം കഴിച്ച് ഒരുമിച്ചാല്‍ മാത്രം ഒരുമിച്ച് സഞ്ചരിച്ചാല്‍ മതി; കമിതാക്കള്‍ക്ക് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനം
അസമിലാണ് സംഭവം. ഒരുമിച്ച് ബൈക്കില്‍ സഞ്ചരിച്ച യുവാവിനും യുവതിക്കും നേരെയാണ് ആളുകളുടെ സദാചാര ഗുണ്ടായിസം. ഗ്രാമവാസികള്‍ ഇവരെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. വിവാഹം കഴിച്ചതിനുശേഷം ഒരുമിച്ച് ബൈക്കില്‍ സഞ്ചരിച്ചാല്‍ മതിയെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. സംഭവം ചോദ്യം ചെയ്ത യുവാവിന്റെ സഹോദരനെയും സദാചാരവാദികള്‍ മര്‍ദ്ദിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ്ചെയ്തു. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന യുവതിയെയും യുവാവിനെയുമാണ് ഗ്രാമവാസികള്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഇവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞു.
സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘമാണ് ഇവരെ ഭീഷണിപ്പെടുത്തിയത്. കൂട്ടത്തില്‍ ഒരാള്‍ യുവതിയുടെ കൈ പിടിച്ചു കെട്ടാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. വൈറലായ വിഡിയോയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ ഭീഷണിപ്പെടുത്തല്‍, സംഘം ചേര്‍ന്നുള്ള മര്‍ദ്ദനം എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha