വഡോദരയിലെ ഒമ്പതാംക്ലാസുകാരന്റെ കൊലപാതകത്തിനു പ്ിന്നില് സഹപാഠിയെന്ന് പോലീസ്
ഗുജറാത്തിലെ വഡോദരയില്‍ ഒമ്പതാം ക്ലാസുകാരന്റെ കൊലപാതകത്തിന് പിന്നില്‍ സഹപാഠിയെന്ന് പൊലീസ്. വിദ്യാലയത്തിന് അവധി ലഭിക്കുന്നതിനായാണ് ഒമ്പതാം ക്ലാസുകാരനെ കൊലപ്പെടുത്തിയതെന്ന് സഹപാഠി മൊഴി നല്‍കിയെന്നാണ് വിവരം. വഡോദരയിലെ ശ്രീ ഭാരതി വിദ്യാലയത്തിലെ ദേവ് തദ്വിയെയാണ് കഴിഞ്ഞ ദിവസം സ്കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ദേവിനെ കൊലപ്പെടുത്തിയ സഹപാഠിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും സൂചനയുണ്ട്. സ്കൂളിന് സമീപത്തുള്ള ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കിട്ടിയ ദേവിന്റെ സഹപാഠിയുടെ ബാഗില്‍ ആയുധങ്ങളും രക്തംപുരണ്ട ഷര്‍ട്ടും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കേസിലെ മുഖ്യതെളിവായി മാറിയത് ഈ ബാഗാണെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് ശേഷം വിദ്യാര്‍ഥി ബാഗ് വലിച്ചെറിഞ്ഞിരിക്കാമെന്നാണ് നിഗമനം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ എട്ടാം തീയതി ഗുഡ്ഗാവിലെ സ്വകാര്യ സ്കൂളില്‍ 11ാം വയസുകാരനും സമാനമായി കൊല്ലപ്പെട്ടിരുന്നു. സ്കൂളിലെ െ്രെഡവറെ ആദ്യം കേസിലെ പ്രതിചേര്‍ത്തുവെങ്കിലും പിന്നീട് നടന്ന വിശദ അന്വേഷണത്തില്‍ സഹപാഠിയാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha