ആന്ധ്രാപ്രദേശിലെ കൃഷ്ണാ നദിയില്‍ കുത്തൊഴുക്കില്‍പെട്ട് കാണാതായ നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി
ആന്ധ്രാപ്രദേശിലെ കൃഷ്ണാ നദിയില്‍ കുത്തൊഴുക്കില്‍പെട്ട് കാണാതായ നാല് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
സ്വകാര്യ എന്‍ജിനിയറിംഗ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. സുഹൃത്തുക്കളായ അഞ്ചു പേര് രംഗറെഡ്ഡി ജില്ലയില്‍ ഇബ്രാഹിം പട്ടണത്തിലെ കൃഷ്ണാ ഗോദാവരി നദികളുടെ സംഗമസ്ഥാനമായ പവിത്ര സംഗമത്തില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു.
നദിയില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവരിലൊരാള്‍ ഒഴിക്കില്‍പ്പെട്ടു. ഇയാളെ രക്ഷിക്കാന്‍ മറ്റുമൂന്നു പേര് കൂടി നദിയിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ കുത്തൊഴുക്കില്‍ നാലു പേരെയും കാണാതായി. പ്രവീണ്‍ (18), ചതന്യ (18), രാജ്കുമാര് (19), ശ്രീനാഥ് (19) എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha