സിപിഎം നടപടി സ്വാഭാവികം; സിപിഎമ്മുമായി ഒരിക്കലും മുന്നണി ബന്ധം ഉണ്ടായിട്ടില്ല; സാഹചര്യങ്ങൾക്കനുസരിച്ച് പരസ്പര ധാരണ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഗുലാം നബി ആസാദ്
കോൺഗ്രസ്സുമായി സഹകരണം വേണ്ട എന്ന സിപിഎം കേന്ദ്ര കമ്മറ്റി നിലപാട് സ്വാഭാവികമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്. സിപിഐഎമ്മുമായി സാഹചര്യങ്ങള്‍ക്കനുസരിച്ച് പരസ്പര ധാരണ മാത്രമാണ് ഉണ്ടായിരുന്നത്. മുന്‍പും ഇപ്പോഴും മുന്നണി ബന്ധം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ്സുമായുള്ള സഹകരണത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ നയരേഖ കേന്ദ്രകമ്മറ്റി തള്ളിയിരുന്നു. ഇതിനെതിരെ കെപിസിസി അധ്യക്ഷൻ അടക്കമുള്ള കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ രംഗത്തെത്തിയിരുന്നു. കേരളത്തിലെ സിപിഎം നേതാക്കളുടെ സമ്മർദ്ദഫലമാണ് ഇത്തരത്തിലുള്ള നിലപാടിലേക്ക് സിപിഎമ്മിനെ നയിച്ചതെന്ന് എം എം ഹസ്സൻ തുറന്നടിച്ചു.
https://www.facebook.com/Malayalivartha