വി.എസ് ആദരണീയനായ നേതാവ്; വി.എസിനെയും തന്നെയും കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും കെഎം മാണി
വി.എസ് അച്യുതാനന്ദൻ ആദരണീയനായ നേതാവാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണി. വി.എസിനെയും തന്നെയും കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി വ്യാഖാനിക്കേണ്ടെന്നും മാണി വ്യക്തമാക്കി.
മാണിയെ മുന്നണിയിൽ എടുക്കുന്നതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച നേതാവാണ് വി.എസ് അച്യുതാനന്ദൻ. ഇത് സംബന്ധിച്ച് കേന്ദ്രനേതൃത്വത്തിന് വി.എസ് കത്ത് അയച്ചിരുന്നു. ബാര്‍ കോഴക്കേസിലും, ബജറ്റ് അവതരണത്തിലും മാണിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഇടത് മുന്നണിയിലേക്ക് മാണിയെ എത്തിക്കുന്നതിൽ സിപിഐയും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
അഴിമതിക്കെതിരെ പോരാടുന്ന ഇടത് മുന്നണിയിലേക്ക് മാണിയെ കൊണ്ടുവരുന്നതിൽ മുതിർന്ന നേതാക്കൾക്കും എതിർപ്പുണ്ട്. അതേസമയം യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാടിലാണ് മാണി. എന്നാൽ മാണിയെ തിരികെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കത്തിലാണ് മുതിർന്ന യുഡിഎഫ് നേതാക്കൾ.
https://www.facebook.com/Malayalivartha