മികച്ച ഭരണമെന്നത് സ്വപ്നങ്ങളിൽ മാത്രം; നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് പ്രവീണ്‍ തൊഗാഡിയ
കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. മികച്ച ഭരണമെന്ന മോദിയുടെ പ്രഖ്യാപനങ്ങള്‍ ഇപ്പോഴും സ്വപ്നങ്ങളില്‍ മാത്രമാണെന്നും പ്രധാനമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്നും തൊഗാഡിയ വ്യക്തമാക്കി.
വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദിക്ക് കഴിയുന്നില്ല. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണം. രാജ്യത്തു വിലക്കയറ്റം വര്‍ധിച്ചു. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ സമസ്ത മേഖലകളിലും സര്‍ക്കാര്‍ പരാജയമെന്നും തൊഗാഡിയ ആരോപിച്ചു.
ഗുജറാത്തില്‍, വ്യാജ ഏറ്റുമുട്ടലില്‍ തന്നെ വധിക്കാന്‍ മോദിയും കൂട്ടരും പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി തൊഗാഡിയ നേരത്തെയും നരേന്ദ്ര മോദിയെ പ്രതികൂട്ടില്‍ നിര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha