യുപിയിലെ ബിജെപിയുടെ തോൽവി: പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി കോൺഗ്രസ്; ഡൽഹിയിൽ രാഹുല്‍-ശരത് പവാര്‍ കൂടിക്കാഴ്ച്ച
ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ ദേശീയ രാഷ്ട്രീയത്തിൽ പുതിയ നീക്കങ്ങളുമായി കോൺഗ്രസ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ടുള്ള നീക്കങ്ങളാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്നത്. പ്രതിപക്ഷ ഐക്യം എന്നത് തന്നെയാണ് പ്രധാനമായും കോൺഗ്രസ് മുന്നോട്ട് വെക്കുന്നത്.
ഉത്തർപ്രദേശിൽ എസ്പി- ബിഎസ്പി സഖ്യം ഫലപ്രദമായിരുന്നു. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളിലേറ്റ പരാജയം ബിജെപിയ്ക്ക് വലിയ ക്ഷീണമായി. ഈ സാഹചര്യത്തിൽ ബിജെപി വിരുദ്ധ ചേരിയിൽപെട്ട പാർട്ടികളെ ഒന്നിച്ച് അണിനിർത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.
യുപിയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തിയത് ദേശീയ മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.
യുപിയിൽ കോൺഗ്രസിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഭിന്നിച്ചു നിൽക്കുന്ന രാഷ്ട്രീയ കക്ഷികളെ ബിജെപിക്കെതിരെ അണിനിരത്താൻ കോൺഗ്രസ് മുന്നിട്ടിറങ്ങും. വരാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് ഏറെ നിർണായകമാണ്.
https://www.facebook.com/Malayalivartha