രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് ആര്‍ക്കും തടയാന്‍ കഴിയില്ല; രാഹുലിന്റെ നേതൃത്വത്തിൽ വളരെ ആത്മവിശ്വാസത്തോടെയാണ് കർണാടക തെരഞ്ഞെടുപ്പിന് ഇറങ്ങുന്നതെന്നും സിദ്ധരാമയ്യ
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചവിട്ടുകല്ലാണെന്നും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വളരെ ആത്മവിശ്വാസത്തോടെയാണ് കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. മതേതരത്വവും വര്‍ഗീയതയും തമ്മിലുള്ള മത്സരമാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പൂര്‍ണ്ണവിജയം നേടുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
കോൺഗ്രസിനെയും ബിജെപിയെയും സംബന്ധിച്ച് കർണാടകയിൽ നടക്കുന്നത് അഭിമാന പോരാട്ടമാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങളും തന്ത്രങ്ങളും കോൺഗ്രസിന് വലിയ പ്രതീക്ഷ നൽകുന്നു. ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടിയും കോൺഗ്രസിന് ആശ്വാസമാണ്. എന്നാൽ ഏതു വിധേനയും കർണാടകയിൽ അധികാരത്തിലെത്താനാണ് ബിജെപിയുടെ ശ്രമം.
https://www.facebook.com/Malayalivartha